
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
- നാലുദിവസത്തിനിടെ ഇടിഞ്ഞത് 2000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും 72,000ൽ താഴെ.ഇന്ന് പവന് 680 രൂപ കുറഞ്ഞതോടെയാണ് സ്വർണവില 72000 രൂപയിൽ താഴെയെത്തിയത്. 71,880 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. 8985 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. നാലുദിവസത്തിനിടെ 2000 രൂപയാണ് കുറഞ്ഞത്. ഒന്നിടവിട്ട ദിവസങ്ങളിൽ കൂടിയും കുറഞ്ഞും നിന്ന സ്വർണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാൻ തുടങ്ങിയത്. ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
CATEGORIES News