
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
- ഇന്ന് പവന് 280 രൂപയാണ് വർധിച്ചിരിക്കുന്നത്
കൊച്ചി : സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 280 രൂപയാണ് വർധിച്ചിരിക്കുന്നത്. ഗ്രാമിന് 35 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,05,440 രൂപയായി.

ഗ്രാമിന് 13,180 രൂപയും നൽകേണ്ടി വരും. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു.
