
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
- 7045 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില
കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപയാണ് കുറഞ്ഞത്.56,360 രൂപയായി കുറഞ്ഞ് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7045 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.
CATEGORIES News