
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
- ഗ്രാമിന് 40 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 63,840 രൂപയായി. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയിരിക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന് 7890 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിൽപ്പന നടക്കുന്നത്. കഴിഞ്ഞ മാസം 22നാണ് പവൻ വില ആദ്യമായി അറുപതിനായിരം കടന്നത്.
CATEGORIES News
