
സംസ്ഥാനത്ത് സ്വർണവില വീണ്ടും 64,000ന് മുകളിൽ
- ഇന്ന് 560 രൂപയാണ് വർധിച്ചത്
കൊച്ചി: സ്വർണവില വീണ്ടും 64,000ന് മുകളിലെത്തി. ഇന്ന് പവന് 64,080 രൂപയാണ് വില. ഇന്ന് 560 രൂപയാണ് വർധിച്ചത്.

കഴിഞ്ഞ ദിവസം 63,520 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് 8000 കടന്നു. ഇന്ന് 8010 രൂപയാണ് ഗ്രാമിൻ്റെ നിരക്ക്. 70 രൂപയാണ് കൂടിയത്.