
സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു
- പവന് 1080 രൂപ കുറഞ്ഞു
കൊച്ചി :സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞു .ഇന്ന് പവന് 1,080 രൂപ കുറഞ്ഞ് 56,680 രൂപയും , ഗ്രാമിന് 135 രൂപ കുറഞ്ഞ് 7,085 രൂപയുമാണ്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു.ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്.

ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ കഴിഞ്ഞ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില കൂടി. ശനിയാഴ്ച മുതൽ സ്വർണവില കുറയുന്ന പ്രവണതയാണ് വിപണിയിലുള്ളത്. വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.
CATEGORIES News
