
സംസ്ഥാനത്ത് സ്വർണ വില കൂടുന്നു
- ഇന്ന് ഒരു പവന് 480 രൂപയാണ് കൂടിയത്
കൊച്ചി: കഴിഞ്ഞ ദിവസത്തെ വിലക്കുറവിന് പിന്നാലെ ഇന്ന് സംസ്ഥാനത്ത് സ്വർണവില കൂടി.ഇന്ന് ഒരു പവന് 480 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 98640 രൂപയിലെത്തി.

ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാമിന് 12270 രൂപയായി. ഡിസംബർ 15ന് വൈകീട്ടോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 99,280 രൂപ എന്ന റെക്കോർഡ് നിലയിലെത്തിയിരുന്നു. ഇന്നലെ വില കുറഞ്ഞ് 98160 ൽ എത്തിയിരുന്നു.
