സംസ്ഥാനത്ത് സ്വർണ വില കൂടി

സംസ്ഥാനത്ത് സ്വർണ വില കൂടി

  • ഒറ്റയടിക്ക് ഗ്രാമിന് 345 രൂപ കൂടി.

കൊച്ചി :സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. ഒറ്റയടിക്ക് ഗ്രാമിന് 345 രൂപ കൂടി. ഇതോടെ ഒരു ഗ്രാമിന് 13,445 രൂപയായി ഒരു പവന് 2760 രൂപയാണ് ഇന്ന് വർധിച്ചത്. പവന് 1,07,560 രൂപയിലാണ് വ്യാപാരം പുരോ ഗമിക്കുന്നത്. തുടർച്ചയായി കുറഞ്ഞു കൊണ്ടിരുന്ന സ്വർണ വില ഇന്നലെ വീണ്ടും തിരിച്ചു കയറുകയായിരുന്നു. ഇന്നലെ വൈകീട്ട് 104800 രൂപയായിരുന്നു പവന്.

24 കാരറ്റ് സ്വർണ്ണത്തിൻ്റെ വില ഇന്ന് (1 ഗ്രാം) 14,667 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,001 രൂപയുമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )