
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി
- പവന് 480 രൂപയും കൂടി.
കൊച്ചി:സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ടാമതും കൂടി. ഗ്രാമിന് 60 രൂപയാണ് ഉച്ചക്ക് വർധിച്ചത്. പവന് 480 രൂപയും കൂടി. ഇതോടെ പവന് 89880 രൂപയും ഗ്രാമിന് 11235 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 40 രൂപ വർധിച്ചിരുന്നു. 11,175 രൂപയായിരുന്നു ഗ്രാം വില. പവന് 320 രൂപയും കൂടി 89,400 രൂപയുമായിരുന്നു. ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്.

ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡ് വില ഉയർന്നു. ട്രോയ് ഔൺസിന് 4,013.31ഡോളറായാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നത്.
CATEGORIES News
