സംസ്ഥാനത്ത് 22 മുതൽ സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് 22 മുതൽ സ്വകാര്യ ബസ് സമരം

  • വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗതാഗത കമ്മീഷണർ ബസ് ഉടമകളുമായി ആദ്യ ഘട്ടത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു

കൊച്ചി: സംസ്ഥാനത്ത് 22 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷൻസ് കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള മുഴുവൻ പെർമിറ്റുകളും അതേപടി പുതുക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് ഉയർത്തുക, ഇ ചലാൻ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സർവീസ് നിർത്തിവയ്ക്കുന്നതെന്ന് കോഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ് കുമാർ കരുവാരത്ത്, കൺവീനർമാരായ പികെ പവിത്രൻ, കെ വിജയൻ എന്നിവർ അറിയിച്ചു.

സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയെ തുടർന്ന് ബസ് ഓപറേറ്റേഴ്‌സ് ഫോറം പണിമുടക്കിൽ നിന്നും പിൻമാറിയിരുന്നു. എന്നാൽ മറ്റ് സംഘടനകൾ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗതാഗത കമ്മീഷണർ ബസ് ഉടമകളുമായി ആദ്യ ഘട്ടത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ബസുടമകൾ ഇതിനുശേഷമാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )