
സംസ്ഥാനത്ത് 22 സ്വകാര്യ വാടക ഗർഭധാരണ ക്ലിനിക്കുകൾക്ക് സർക്കാർ അംഗീകാരം
- എആർടി സറോഗസി നിയമപ്രകാരം രജിസ്റ്റർ ചെയ്യണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലായി 22 സ്വകാര്യ വാടക ഗർഭധാരണ ക്ലിനിക്കുകൾക്ക് സർക്കാർ അംഗീകാരം. അംഗീകാരമില്ലാത്തതും സുരക്ഷയില്ലാത്തതുമായ ക്ലിനിക്കുകളിൽ നിയമ വിരുദ്ധ വാടക ഗർഭധാരണവും തുടർന്നുള്ള അപകട സാധ്യതയും തടയാൻ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കുകയും രജിസ്ട്രേഷൻ നിർബന്ധമാക്കുകയും ചെയ്തിരുന്നു.

സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന വാടക ഗർഭധാരണ ക്ലിനിക്കുകൾ, എആർടി (ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകൾ, എആർടി ബാങ്കുകൾ തുടങ്ങിയവ എആർടി സറോഗസി നിയമപ്രകാരം രജിസ്റ്റർ ചെയ്യണം.
CATEGORIES News