സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്തു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്തു

  • പ്രശ്നം നിലവിൽ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി ഫേസ്ബുക്ക് പേജിൽ രാവിലെ 10 മണിക്ക് പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അറിയിച്ചു.

തിരുവനന്തപുരം : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് ഓപ്പറേഷൻ സെന്ററിന്റെ ഫോൺ നമ്പർ ഉൾപ്പെടുന്ന എല്ലാ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്തു.

നിലവിൽ ദുരന്ത നിവാരണവുമായി ബന്ധപ്പട്ടതും മഴ മുന്നറിയിപ്പും, അതുമായി ബന്ധപ്പെട്ടുള്ള മെസേജുകൾ അയക്കുവാനോ സ്വീകരിക്കുവാനോ സാധിക്കുന്നില്ല. പ്രശ്നം നിലവിൽ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി ഫേസ്ബുക്ക് പേജിൽ രാവിലെ 10 മണിക്ക് പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )