സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൽ അവസരം

സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൽ അവസരം

  • വിഎച്ച്എസ്ഇ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് വിജയിച്ചവരായിരിക്കണം

തിരുവനന്തപുരം :കേരള സർക്കാരിന് കീഴിൽ മൃഗ സംരക്ഷണ വകുപ്പിൽ ജോലി നേടാൻ അവസരം. കേരള പിഎസ് സി മൃഗസംരക്ഷണ വകുപ്പിലെ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചു . ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, പൊല്യൂട്ടറി അസിസ്റ്റന്റ്, മിൽക്ക് റെക്കോർർ, സ്റ്റോർ കീപ്പർ, എന്യൂമനേറ്റർ തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനം.നല്ല ശമ്പളത്തിൽ കേരള സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർ ജനുവരി 29 ന് മുൻപായി അപേക്ഷിക്കണം.

തസ്തിക & ഒഴിവ്:

മൃഗ സംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, പൊല്യൂട്ടറി അസിസ്റ്റന്റ്, മിൽക്ക് റെക്കോർർ, സ്റ്റോർ കീപ്പർ, എന്യൂമനേറ്റർ റിക്രൂട്ട്മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.കാറ്റഗറി നമ്പർ: 616/2024- 617/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 27,900 രൂപ മുതൽ 63,700 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18 വയസ് മുതൽ 36 വയസ് വരെ. ഉദ്യോഗാർഥികൾ 02.01.1988നും 01.01.2006 ജനിച്ചവരായിരിക്കണം.

യോഗ്യത:

വിഎച്ച്എസ് ഇ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് വിജയിച്ചവരായിരിക്കണം.

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക. അവസാന തീയതി ജനുവരി 29.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )