
സംസ്ഥാന വഖഫ് ബോർഡ് ; ലോൺ സ്കോളർഷിപ്പിന് അപേക്ഷിക്കാം
- 2024-25 ഒന്നാം വർഷ കോഴ്സിന് ചേർന്നവർക്ക് അപേക്ഷ നൽകാം
കൊച്ചി :മെഡിസിൻ, എൻജിനീയറിംഗ്തു ടങ്ങിയ പ്രൊഫഷനൽ കോഴ്സുകൾ ഉൾപ്പെടെ വഖഫ് ബോർഡ് നിശ്ചയിച്ച മറ്റു കോഴ്സുകൾ പഠിക്കുന്ന അർഹരായ മുസ്ലിം വിദ്യാർഥികൾക്ക് കേരള സംസ്ഥാന വഖ്ഫ് ബോർഡ് നൽകുന്ന പലിശ രഹിത ലോൺ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ നൽകാം.2024-25 അധ്യയന വർഷത്തേക്കുളള അലോട്ട്മെന്റ്പ്രകാരം ഒന്നാം വർഷം കോഴ്സിന് ചേർന്നവർക്കാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.

എംബിബി എസ്, ബിടെക്, ബി ആർക്, ബിടെക് ലാറ്ററൽ, ബിഡിഎസ്, ബിവിഎസ്സി, ബിഎച്ച് എംഎസ്, ബിഎഎം എസ്, ബിഫാം, ഫാംഡി, ബിഎസ്സി നഴ്‌സിംഗ്, ജനറൽ നഴ്സിംഗ്, ബി എസ്സി അഗ്രികൾചർ, ബിയുഎംഎസ് (യുനാനി മെഡിസിൻ), എൽഎൽബി, ബിപിടി, ബിഎസ്സി റേഡിയോളജി, ബിഎസ്സി റെസ്‌പിറേറ്ററി തെറാപ്പി, ബിഎസ്സി ഓപ്റ്റൊമെട്ടൊറി, ഡിപ്ലോമ ഇൻ കാർഡിയോ വാസ്‌കുലാർ ടെക്നോളജി, ബിഎസ് സി പെർഫ്യൂഷൻ ടെക്നോളജി, ബിഎസ് സി ഡയാലിസിസ് ടെക്നീഷ്യൻ, ബിഎസ് ഡബ്ല്യു, ബിഎഫ്എസ് സി എന്നീ ഗ്രാജുവേഷൻ കോഴ്‌സുകളിലും എം എസ്ഗ്രാജുവേഷൻ കോഴ്‌സുകളിലും എംഎസ്സി നഴ്സിംഗ്, ജനറൽ നഴ്‌സിംഗ്,എംഎസ്ഡബ്ല്യൂ, ഹോസ്പിറ്റൽ മാനേജ്മെന്റ്, ഹോമിയോ, വെറ്ററിനറി, എംഎഫ്എസ് എന്നീ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകളിലും നീറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച കോഴ്സുകളിലുമാണ് ഈ വർഷം ലോൺ അനുവദിക്കുക.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ താഴെയായിരിക്കണം. www.keralastatewakfboard.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം.ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 200 പേർക്കാണ് ലോൺ അനുവദിക്കുക.