
സംസ്ഥാന വ്യാപകമായി ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി
- ഓപ്പറേഷൻ പ്രാൻസിംഗ് പോണി എന്ന പേരിലായിരുന്നു പരിശോധന
തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പ് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സസ്മെൻ്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. ഓപ്പറേഷൻ പ്രാൻസിംഗ് പോണി എന്ന പേരിലായിരുന്നു പരിശോധന.

സെപ്റ്റംബർ 25 ന് വൈകുന്നേരം 4.30 ന് ആരംഭിച്ച പരിശോധന 26ന് പുലർച്ചെ വരെ നീണ്ടു. 45 ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 127.46 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും, 12 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. ഈ പരിശോധനയുടെ ഭാഗമായി ഇതുവരെ 29 ലക്ഷം പിരിച്ചെടുക്കാനും സാധിച്ചു. മാസംതോറും ഉള്ള റിട്ടേണുകൾ നിശ്ചിത സമയത്തു സമർപ്പിക്കാതെ നികുതി വെട്ടിക്കുന്ന ബാർ ഹോട്ടലുകളിൽ ആണ് പരിശോധന നടത്തിയത്.
CATEGORIES News
