
സംസ്ഥാന സ്കൂൾ കായികമേള ; രണ്ട് സ്കൂളുകളെ വിലക്കിയ തീരുമാനം പിൻവലിച്ച് സംസ്ഥാന സർക്കാർ
- വിലക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയ്ക്ക് രേഖാമൂലം നിരവധി പേർ പരാതി കൊടുത്തിരുന്നു
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിനു രണ്ട് സ്കൂളുകളെ വിലക്കിയ തീരുമാനം സംസ്ഥാന സർക്കാർ പിൻവലിച്ചു. അടുത്ത വർഷത്തെ കായികമേളയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത് തിരുനാവായ നാവാമുകുന്ദ സ്‌കൂളിനും കോതമംഗലം മാർ ബേസിൽ സ്കൂളിനുമാണ്.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികളുടെ അവസരം നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് വിലക്ക് പിൻവലിച്ചത്.

വിലക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയ്ക്ക് രേഖാമൂലം നിരവധി പേർ പരാതി കൊടുത്തിരുന്നു. മാത്രമല്ല പ്രതിഷേധിച്ചതിൽ സ്കൂളുകൾ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിലക്കേർപ്പെടുത്തി പൊതു വിദ്യാഭ്യസ ഡയറക്‌ടർ ഇറക്കിയ ഉത്തരവ് റദ്ദാക്കും. വിലക്ക് നീക്കിയുള്ള പുതിയ ഉത്തരവ് ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ പുറത്തിറക്കും
CATEGORIES News