
സംസ്ഥാന സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ദിൽഷ ഷൈജു
- ഡൽഹിയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം
മൂടാടി: എറണാകുളത്ത് വച്ച് നടന്ന കേരള സംസ്ഥാന സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ 57 കി.ഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി നാടിന് അഭിമാനമായി ദിൽഷഷൈജു. മൂടാടി ഹിൽബസാറിൽ കാർത്തി ഭവനിൽ ഷൈജുവിന്റെയും മിനിയുടെയും മകളാണ് .കൊയിലാണ്ടി മാപ്പിള സ്കൂൾ +2 വിദ്യാർത്ഥിനിയാണ് ദിൽഷ ഷൈജു.

കൊയിലാണ്ടി ഫിറ്റ്നസ് തായി ക്ലബ്ബിലെ തൗഫീക്കിൻ്റെയും ഹരികൃഷ്ണൻ്റെയും കീഴിൽ ബോക്സിങ്ങ് അഭ്യസിച്ചു വരുന്നു. ഡൽഹിയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സെലക്ഷൻ ലഭിച്ചിച്ചിട്ടുണ്ട്. സഹോദരി ദിയ ഷൈജു പവർ ലിഫ്റ്റിങ് താരമാണ്
CATEGORIES News