
സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ
- സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആർ അനിൽ നിർവഹിക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ നടക്കും . സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആർ അനിൽ നിർവഹിക്കും. ഓണക്കാലത്തെ വിപണി ഇടപെടലിൻ്റെ ഭാഗമായുള്ള കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്കും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉത്ഘാടനം നിർവഹിക്കും.

15 ഇനം സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് കിറ്റ് നൽകുക. ഒരുകിറ്റിന് 710 രൂപയോളമാണ് ചെലവ്. ആകെ 42, 83,36,610 രൂപയാണ് കിറ്റ് വിതരണത്തിന്റെ ചെലവ്. കിറ്റ് വിതരണത്തിനോടൊപ്പം കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്കും ഇന്നുമുതലാണ് തുടക്കമാകുന്നത്.
CATEGORIES News
