
സഞ്ജു തിരിച്ചെത്തി
- സഞ്ജു വിക്കറ്റ് കീപ്പറാകുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്നു
ജയ്പുർ രാജസ്ഥാൻ റോയൽസ് ടീമിനെ ആവേശത്തിലാഴ്ത്തി ക്യാപ്റ്റൻ സഞ്ജു സാംസൺ കളത്തിലേക്ക് .കൈവിരലിലെ ശസ്ത്രക്രിയയ്ക്കുശേഷം ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന സഞ്ജു ഇന്നലെയാണു ടീമിനൊപ്പം ചേർന്നത്. പരിശീലകൻ രാഹുൽ ദ്രാവിഡുമായി ചർച്ച നടത്തിയശേഷം രാജസ്ഥാൻ ടീമിന്റെ പരിശീലനത്തിലും പങ്കെടുത്തു.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ബാറ്റിങ്ങിനിടെ ജോഫ ആർച്ചറുടെ പന്ത് കൊണ്ട് ചൂണ്ടുവിരലിനു പരുക്കേറ്റ സഞ്ജു 6 ആഴ്ചയായി വിശ്രമത്തിലായിരുന്നു. തോളിനു പരുക്കേറ്റ ഓൾറൗണ്ടർ റിയാൻ പരാഗ് ഫിറ്റ്നസ് വീണ്ടെടുത്തതും രാജസ്‌ഥാന് ആശ്വാസമാവുകയാണ്. അതിനിടെ സഞ്ജു വിക്കറ്റ് കീപ്പറാകുമോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ബാറ്റിങ്ങിൽ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ച സഞ്ജുവിനു വിക്കറ്റ് കീപ്പറാകുന്നതിന് ബിസിസിഐ മെഡിക്കൽ സംഘത്തിൽനിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
CATEGORIES News