
സന്തോഷ് ട്രോഫിയുമായി ലിസ്‌റ്റിനും പൃഥ്വിയും
- സംവിധാനം വിപിൻ ദാസ്
ഗുരുവായൂരമ്പലനടയിൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് – വിപിൻ ദാസ് കോംബോ വീണ്ടും എത്തുന്നു.പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രം ‘സന്തോഷ് ട്രോഫി’ പ്രഖ്യാപിച്ചു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.

ഒരു ഇടവേളയ്ക്കു ശേഷം ഹിറ്റ് കോംബോ ആയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2022 ൽ പുറത്തിറങ്ങിയ ‘ഗോൾഡ്’ ആണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല .