
സന്തോഷ് ട്രോഫി; കേരളം ക്വാർട്ടറിൽ
- ക്യാപ്റ്റൻ ജി സഞ്ജുവാണ് കളിയിലെ താരം
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട് ബോളിൽ ഗ്രൂപ്പ് ബിയിൽ തുടർച്ചയായ മൂന്നാംജയത്തോടെ കേരളം ക്വാർട്ടറിൽ. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒഡിഷയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം ക്വാർട്ടർ ഉറപ്പാക്കിയത്. ക്യാപ്റ്റൻ ജി സഞ്ജുവാണ് കളിയിലെ താരം.

ആദ്യപകുതിയുടെ അവസാനം 40-ാം മിനിറ്റിൽ മുഹമ്മദ് അജ്സലാണ് കേരളത്തിനായി ആദ്യം ഗോൾ കണ്ടെത്തിയത്. ടൂർണമെന്റിലെ അജ്സലിന് ഇതോടെ മൂന്ന് ഗോളായി. കഴിഞ്ഞ രണ്ട് കളിയിലും താരം ഗോൾ നേടിയിരുന്നു.
CATEGORIES News
