സന്തോഷ് ട്രോഫി ബംഗാളിന്

സന്തോഷ് ട്രോഫി ബംഗാളിന്

  • ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗാളിന്റെ വിജയം

ന്തോഷ് ട്രോഫിയിൽ കേരളത്തിന് നിരാശ. പുതുവർഷത്തലേന്ന് നടന്ന ഫൈനലിൽ കേരളത്തിനെ പരാജയപ്പെടുത്തി 78-ാം സന്തോഷ് ട്രോഫി കിരീടം പശ്ചിമ ബംഗാൾ നേടി. ഇഞ്ചുറി ടൈം വരെ നീണ്ട സമനില പൊളിച്ച് റോബി ഹൻസ്ദ ബംഗാളിനായി ലക്ഷ്യം കണ്ടതോടെ ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ കേരളം കണ്ണീർ വാർത്തു. ഇതോടെ ടൂർണമെൻ്റിലെ ഗോൾവേട്ടക്കാരൻ കൂടിയായി ഹൻസദ. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈം വരെയും ഇരുവരും ഗോൾ നേടിയിരുന്നില്ല.

ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗാളിന്റെ വിജയം.തുല്യശക്തികൾ നിരവധി മുന്നേറ്റങ്ങളുണ്ടാക്കിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. 40-ാം മിനിറ്റിൽ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചിരുന്നു. മുഹമ്മദ് മുഷ്റഫ് എടുത്ത ഫ്രീകിക്ക് റീബൗണ്ടായി വീണ്ടും കാലിലെത്തയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.ഇത് 16-ാം തവണയാണ് കേരളം ഫൈനലിൽ എത്തിയത്. ഫൈനൽ റൗണ്ടിലെ മത്സരങ്ങളുടെ കണക്കെടുത്താൽ കേരളവും ബംഗാളും തുല്യശക്തികളാണ്. ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായി ബംഗാളും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായി കേരളവും ക്വാർട്ടറിലേക്കെത്തി. സന്തോക്ട്രോഫിയുടെ ചരിത്രത്തിൽ അഞ്ചാംതവണയാണ് ഇരു ടീമുകളും ഫൈനലിൽ എത്തുന്നത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )