സന്ദേശങ്ങൾക്ക് മറുപടി നൽകാൻ ഓർമപ്പെടുത്തും; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

സന്ദേശങ്ങൾക്ക് മറുപടി നൽകാൻ ഓർമപ്പെടുത്തും; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

  • ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന റിമൈൻഡർ ഫീച്ചറാണ് വാട്സ്ആപ്പ് വിപുലീകരിച്ചത്

വാട്‌സ്ആപ്പ് സന്ദേശങ്ങൾക്ക് മറുപടി നൽകാൻ ഇനി മറക്കില്ല. ഇതുസംബന്ധിച്ച പുതിയ ഫീച്ചർ ഉപയോക്താക്കൾക്കായി അവതരിപ്പിക്കാൻ വാട്സ്ആപ്പ് ഒരുങ്ങുന്നു. റിപ്ലെ നൽകാൻ കഴിയാതിരുന്ന സന്ദേശങ്ങളെക്കുറിച്ചും സ്റ്റാറ്റസുകളെകുറിച്ചും സൂചന നൽകുന്ന റിമൈൻഡർ ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കാൻ ഒരുങ്ങുന്നു . ആഡ്രോയിഡിലെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന റിമൈൻഡർ ഫീച്ചറാണ് വാട്സ്ആപ്പ് വിപുലീകരിച്ചത്.

ഉപയോക്താക്കൾക്ക് പ്രിയപ്പെട്ട കോൺടാക്റ്റുകളിൽ നിന്നുള്ള അപ്ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഫീച്ചർ. എന്നാൽ ഇത്തരം റിമൈൻഡറുകൾ ലഭിക്കാൻ താൽപര്യമില്ലാത്തവർക്ക് റിമൈൻഡർ സംവിധാനം ഓഫ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. വാട്‌സ്ആപ്പ് ബീറ്റാ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങി. മറ്റ് വേർഷനുകളിലും അപ്ഡേഷൻ വൈകാതെ ലഭ്യമാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )