
സന്നിധാനത്ത് ഭക്തജന തിരക്ക്
- തീർത്ഥാടകരുടെ പ്രതിദിന എണ്ണം 75000 കടന്നു
ശബരിമല:വെർച്വൽ ക്യൂ ബുക്കിംഗിലൂടെയും സ്പോട്ട് ബുക്കിംഗിലൂടെയും സന്നിധാനത്തേക്ക് എത്തുന്ന തീർത്ഥാടകരുടെ പ്രതിദിന എണ്ണം 75,000 കടന്നു. 5,19,455 പേർ നടതുറന്ന 15 മുതൽ ഇന്നലെ വൈകിട്ട് ആറുമണിവരെ ദർശനം നടത്തി.21ന് സന്നിധാനത്തെത്തിയത് 77,026 തീർത്ഥാടകരാണ്. ഇന്നലത്തെ കണക്കിൽ വൈകിട്ട് ആറുമണിവരെ സന്നിധാനത്ത് എത്തിയത് 68,358 പേരാണ് .

ഇതിൽ സ്പോട്ട് ബുക്കിംഗിലൂടെ മാത്രം എത്തിയത് 9418 പേർ. വെർച്വൽ ക്യൂ ബുക്കിംഗ് 70,000വും സ്പോട്ട് ബുക്കിംഗ് പതിനായിരവും ഉൾപ്പടെ 80000 പേർക്കാണ് ദർശനത്തിനുള്ള അവസരം ദേവസ്വം ബോർഡ് നൽകുന്നത്.

CATEGORIES News