സമസ്തയിലെ വിഭാഗീയത; പരോക്ഷ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

സമസ്തയിലെ വിഭാഗീയത; പരോക്ഷ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

  • വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നതെന്ന് സാദിഖലി തങ്ങൾ

തിരുവനന്തപുരം : സമസ്‌തയിലെ വിഭാഗീയതയിൽ പരോക്ഷ വിമർശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. വാഫി വഫിയ്യ വിഷയത്തിൽ സമസ്‌തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സ്വാദിഖലി തങ്ങളുടെ പ്രതികരണം വന്നത് . വിഷയത്തിൽ തീരുമാനമെടുക്കാൻ ഉത്തരവാദിത്തപ്പെട്ട സമിതി ഉണ്ടന്ന് സ്വാദിഖലി തങ്ങൾ പറഞ്ഞു. സമസ്‌ത മുശാവറ അംഗങ്ങൾ ഉൾക്കൊള്ളുന്ന സമിതിയാണത്. അവരെയും മറികടന്നുള്ള പ്രചാരണത്തിന് ആരും മെനക്കെടരുതെന്നും സാദിഖലി തങ്ങൾ ഓർമിപ്പിച്ചു.

വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നതെന്ന് സാദിഖലി തങ്ങൾ ഓർമിപ്പിച്ചു. വേദികൾ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കരുത്. അനുസരണ വേണമെന്നും സ്വാദിഖലി തങ്ങൾ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )