സമാധാന നൊബേൽ ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാന നൊബേൽ ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക്

  • അണുബോംബ് ആക്രമണത്തിലെ അതിജീവിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടന

വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ പ്രവർത്തനത്തിനായുള്ള സന്നദ്ധസംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.

ഹിരോഷിമയിലേയും നാഗസാക്കിയിലേയും ആണവ ആക്രമണത്തിന് 11 വർഷത്തിനുശേഷമാണ് സംഘടന രൂപം കൊണ്ടത്. ജപ്പാനിലെ ആണവാക്രമണ അതിജീവിതരുടെ ഏക രാജ്യാന്തര സംഘടനകൂടിയാണിത്. സംഘടനയുടെ ഔദ്യോഗിക നേതൃത്വത്തിലുള്ളവരും അംഗളെല്ലാം തന്നെ അതിജീവിതരാണ്.ആണവയുദ്ധങ്ങൾ തടയുകയും ആണവായുധങ്ങൾ ലോകത്തുനിന്ന് തുടച്ചുനീക്കുകയാണ് സംഘടനയുടെ പ്രധാനലക്ഷ്യം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )