
സമ്മാനത്തുക തട്ടിയെടുത്ത ലോട്ടറി മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു
- വേങ്ങേരി വയലേടത്ത് മുബീഷാ നിവാസിൽ ഹമിയത്തിനെയാണ് കോഴിക്കോട് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്:സമ്മാനം അടിച്ച ഭാഗ്യക്കുറി ടിക്കറ്റ് മോഷ്ടിച്ച് പണം കൈക്കിലാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.വേങ്ങേരി വയലേടത്ത് മുബീഷാ നിവാസിൽ ഹമിയത്ത് (28)നെയാണ് കോഴിക്കോട് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്.തടമ്പാട്ട് താഴത്തുള്ള ലോട്ടറി കടയുടെ ഓട് പൊളിച്ചാണ് പ്രതി അകത്തു കയറിയത്.മോഷ്ടിച്ചത് പതിനാറായിരം രൂപയോളം വില വരുന്ന ലോട്ടറിയാണ്. നറുക്കെടുപ്പ് വന്നപ്പോൾ മോഷ്ടിച്ച ലോട്ടറികളിൽ ഒരു ലോട്ടറിക്ക് 8000 രൂപ സമ്മാനം അടിച്ചു. കടയുടമ പരാതി ചേവായൂർ പോലീസിന് നൽകുകയും സമ്മാനത്തുക വാങ്ങുന്നതിന് എന്തായാലും മോഷ്ടാവ് കടയിൽ എത്തുമെന്ന് പോലീസ് ഉറപ്പിച്ച് കാത്തിരുന്നു. ലോട്ടറി കടകളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കുകയും വിവരം കൈമാറുകയും ചെയ്‌തു.

ഇതിന്റെ അടിസ്ഥാനത്തിൽ സമ്മാനം അടിച്ച ലോട്ടറി മാറിയ കടയിൽ നിന്ന് മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിനു കിട്ടി . ഉടൻതന്നെ ചേവായുർ പോലീസ് പ്രതിയെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു. ചേവായൂർ പോലീസ് ഇൻസ്പെക്ടർ എസ് സജീവ്, എസ് ഐ നിമിൻ ദിവാകരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിംജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
