സവാള കേടാവാതെ ഈടുനിൽക്കും സംവിധാനവുമായി ബാർക്

സവാള കേടാവാതെ ഈടുനിൽക്കും സംവിധാനവുമായി ബാർക്

  • റേഡിയേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശീതീകരണ സംവിധാനത്തിലൂടെയാണ് സവാളയുടെ സംഭരണ കാലയളവ് ഏഴരമാസംവരെ നീട്ടാൻ കഴിയും.

ഗുണനിലവാരം നിലനിർത്തി സവാള കൂടുതൽക്കാലം സൂക്ഷിക്കാനുള്ള പുതിയ സംവിധാനവുമായി ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ(ബാർക്ക്). റേഡിയേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശീതീകരണ സംവിധാനത്തിലൂടെയാണ് സവാളയുടെ സംഭരണ കാലയളവ് ഏഴരമാസംവരെ നീട്ടാൻ കഴിയുക . സവാള ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നത് കർഷകർക്കും ഉപ ഭോക്താക്കൾക്കും ഒരുപോലെ സഹായകരമാകും. നാസിക്കിലെ ലാസൽഗാവിലുള്ള ക്രുഷാക്ക് ഫുഡ് ഇറേഡിയേഷനിൽ 250 ടൺ സവാള സംഭരിക്കാനുള്ള ശേഷിയുണ്ട്.

മാമ്പഴവും തക്കാളിയും ഇതുപോലെ കൂടുതൽകാലം കേടുവരാതെ സൂക്ഷിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. പുതിയ സംവിധാനത്തിൻ്റെ ഉദ്ഘാടനം ആണവോർജ സെക്രട്ടറി അജിത് കുമാർ മൊഹന്തി നിർവഹിച്ചു. ഗുണനിലവാരമൂല്യമുമുള്ള സവാളയുടെ ലഭ്യത ഉറപ്പാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ ഡയറക്ടർ വിവേക് ഭാസിൻ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )