
സഹകരണബാങ്കിൽ നിന്നെടുത്ത വായ്പ; ഈട് വീടെങ്കിൽ ജപ്തി പാടില്ല-മുഖ്യമന്ത്രി
- സഹകരണ ബാങ്കുകൾക്ക് ഇക്കാര്യത്തിൽ പൊതുനിർദേശം നൽകുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം:സഹകരണബാങ്കിൽ നിന്നെടുത്ത വായ്പകൾക്ക് ഈട് വീടാണെങ്കിൽ വായ്പ തിരിച്ചടയ്ക്കാത്തവരുടെ വീട് ജപ്തി ചെയ്യരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സഹകരണ ബാങ്കുകൾക്ക് ഇക്കാര്യത്തിൽ പൊതുനിർദേശം നൽകുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ജപ്തി ചെയ്യാനായി വീടിനു മുൻപിൽ ബോർഡ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ വീട്ടുകാരെ ആത്മഹത്യയിലേക്കുൾപ്പെടെ തള്ളിവിടുന്നുണ്ടെന്നുള്ള കാര്യം സി.ആർ. മഹേഷ്, തോമസ് കെ.തോമസ് എന്നിവരാണു നിയമസഭയിൽ ചൂണ്ടി കാട്ടിയത്.
CATEGORIES News
