
സാങ്കേതിക തകരാർ; വഴിയിൽ കുടുങ്ങി വന്ദേ ഭാരത്
ഷൊർണൂർ: കാസർകോട്- തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടു. സാങ്കേതിക തകരാറിനെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടെതെന്നാണ് റെയിൽവേ അറിയിച്ചത്. പ്രശ്നം പരിഹരിച്ചതിന് ശേഷമാകും യാത്ര തുടരുകയെന്നാണ് വിവരം.
ട്രെയിൽ പിടിച്ചിട്ടിട്ട് ഒരുമണക്കൂറിലേറെയായെങ്കിലും സാങ്കേതിക തകരാർ പരിഹരിക്കാനായിട്ടില്ല. വാതിൽ തുറക്കാൻ കഴിയുന്നില്ല. എസിയും പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാർ വലയുകയാണ്. ട്രെയിൻ തിരികെ ഷൊർണൂർ സ്റ്റേഷനിൽ എത്തിക്കാൻ ശ്രമം തുടങ്ങി.
CATEGORIES News