സാങ്കേതിക പ്രശ്‌നം; പോളിംഗ് ഒരു മണിക്കൂർ വൈകി

സാങ്കേതിക പ്രശ്‌നം; പോളിംഗ് ഒരു മണിക്കൂർ വൈകി

  • വി വി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് തുടങ്ങി

പാലക്കാട്:പാലക്കാട് 88-ാം നമ്പർ ബൂത്തിൽ വിവി പാറ്റിൽ സാങ്കേതിക പ്രശ്‌നം കാരണം പോളിംഗ് ഒരു മണിക്കൂർ വൈകി. ആളുകൾ രാവിലെ 6 മണി മുതൽ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക പ്രശ്നമുണ്ടായത്. സരിൻ വോട്ട് ചെയ്യാതെ മടങ്ങിപ്പോകുകയാണുണ്ടായത്. വി വി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് തുടങ്ങി. ഇതോടെ 184 ബൂത്തുകളിലും പോളിംഗ് ആരംഭിച്ചിരിക്കുകയാണ്. പോളിംഗ് രാവിലെ 7 മണിക്ക് തന്നെ തുടങ്ങിയിരിന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )