സാധാരണക്കാരൻ്റെ പ്രതീക്ഷകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ഭരണാധികാരികളെയാണ് നമ്മൾ തെരഞ്ഞെടുക്കേണ്ടത് – യു. കെ കുമാരൻ

സാധാരണക്കാരൻ്റെ പ്രതീക്ഷകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ഭരണാധികാരികളെയാണ് നമ്മൾ തെരഞ്ഞെടുക്കേണ്ടത് – യു. കെ കുമാരൻ

  • പ്രശസ്‌ത സിനിമാനടൻ സലീം കുമാർ മുഖ്യാതിഥിയായി

കൊയിലാണ്ടി: സാംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി യു എ ഖാദർ പാർക്കിൽ കാഹളം 2026 സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.പ്രശസ്തസാഹിത്യകാരൻ യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു.സാധാരണക്കാരൻ്റെ പ്രതീക്ഷകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ഭരണാധികാരികളെയാണ് നമ്മൾ തെരഞ്ഞെടുക്കേണ്ടത് യു കെ കുമാരൻ പറഞ്ഞു.പ്രശസ്‌ത സിനിമാനടൻ സലീം കുമാർ മുഖ്യാതിഥിയായി.സാഹിത്യ സാംസ്‌കാരിക നായകൻമാർ ഭരണാധികാരികളുടെ സ്തുതിപാഠകരായി മാറികഴിഞ്ഞുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശസ്‌ത സംവിധായകൻ വി എം വിനു, കാവിൽ പി മാധവൻ,എൻ വി ബാലകൃഷ്ണൻ, ബീന പൂവ്വാട്ടിൽ, കരുണൻ പുസ്‌തകഭവൻ, സാബു കീഴരിയൂർ, അഡ്വ സമീർ ബാബു, അഡ്വ പി കെ അനിൽകുമാർ, കെ പി വിനോദ് കുമാർ, തസ്‌നിയ ടീച്ചർ, വി പി നാസർ പള്ളിക്കര,റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.പരിപാടിയോടനുബന്ധിച്ച് കൃഷ്‌ണ സാബു, ഭാരതി എന്നിവർ നയന മനോഹരമായ സെമി ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )