സാമൂഹിക മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

സാമൂഹിക മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

  • മലബാർ ക്രിസ്ത്യൻ കോളേജ് ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങിയ ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് : സാമൂഹികമാധ്യമങ്ങൾ ശാസ്ത്രവിരുദ്ധത അലങ്കാരമാക്കുന്ന അപകടകരമായ പ്രവണതയാണ് വർത്തമാനകാലത്ത് നിലനിൽക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങിയ ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാഗതസംഘം ചെയർമാൻ പ്രൊഫ. കെ. പാപ്പൂട്ടി അധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യപരിഷത്തും സയൻസ് പോർട്ടലായ ലൂക്കയും കുസാറ്റും ചേർന്നാണ് ക്വാണ്ടം സയൻസിൻ്റെ നൂറാം വാർഷികത്തിൽ ഇത്തരമൊരു എക്‌സിബിഷൻ ഒരുക്കിയിട്ടുള്ളത്. കുസാറ്റ് സയൻസ് ഇൻ സൊസൈറ്റി ഡയറക്‌ടർ ഡോ. പി. ഷൈജു, ലൂക്ക എഡിറ്റർ സി. റിസ്വാൻ, പരിഷത്ത് ജില്ലാപ്രസിഡന്റ് വി.കെ. ചന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ ബിന്ദ്യ ബിനു, പരിഷത്ത് സംസ്ഥാനസെക്രട്ടറി എസ്. യമുന എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )