സാൻഡ് ബാങ്ക്സ്, പയംകുറ്റിമല വിനോദ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കും

സാൻഡ് ബാങ്ക്സ്, പയംകുറ്റിമല വിനോദ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കും

  • സാൻഡ് ബാങ്ക്‌സിലെ പാർക്കിൽ നിന്നു കടലിലേക്ക് ഇറങ്ങുന്നതിനു നിയന്ത്രണമുണ്ട്

വടകര:സാൻഡ് ബാങ്ക്സ്, പയംകുറ്റിമല വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. റെഡ് അലർട്ടിനെ തുടർന്ന് അടച്ചിട്ടതായിരുന്നു.

മഴ കുറഞ്ഞ സാഹചര്യത്തിൽ വരുന്ന ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് കരുതുന്നത് .ഇന്നലെ സാൻഡ് ബാങ്ക്സിൽ നൂറോളം പേർ എത്തിയിരുന്നു . പയംകുറ്റി മലയിൽ ഇന്നലെത്തിയത് 200 പേരാണ് .

കൂടാതെ സാൻഡ് ബാങ്ക്‌സിലെ പാർക്കിൽ നിന്നു കടലിലേക്ക് ഇറങ്ങുന്നതിനു നിയന്ത്രണമുണ്ട് . ഇവിടം കയർ കെട്ടി മുന്നറിയിപ്പ് ബോർഡ് വെച്ചിട്ടുണ്ട് . കടലിനോട് അടുത്തുള്ള ഭാഗത്തു കൂടെ നടക്കുന്നതിനും നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )