
സിഎസ്ഐആർ ,യുജിസി നെറ്റ് ചോദ്യപ്പേപ്പറും ചോർന്നു
- പരീക്ഷാക്രമക്കേട് തടയാൻ പുതിയ നിയമം പ്രാബല്യത്തിൽ
ചോദ്യപ്പേപ്പർ ചോർച്ചയും പരീക്ഷാപിഴ തുടരുകയാണ്. സിഎസ്ഐആർ ,യുജിസി നെറ്റ് പരീക്ഷാ ചോദ്യപ്പേപ്പറും ചോർന്നതായി കേന്ദ്ര ഗവൺമെൻറ് വൃത്തകൾ സ്ഥിരീകരിച്ചു. ഇന്നലെ ഈ പരീക്ഷകൾ മാറ്റി വെച്ചിരുന്നു. കാരണം ചോദ്യപ്പേപ്പർ ചോർച്ചയാണെന്ന് പിന്നീട് വ്യക്തമായി.
നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ഡാർക്ക് വെബ്ബിൽ വിൽപ്പനക്ക് വെച്ചതടക്കമുള്ള വാർത്തകൾ പുറത്തു വന്ന സാഹചര്യത്തിലാണ് വീണ്ടും പരീക്ഷാപ്പിഴവ് ആവർത്തിക്കുന്നത്.

മത്സരപ്പരീക്ഷകളുടെ നടത്തിപ്പിനേക്കുറിച്ചുള്ള ഗൗരവതരമായ അനാസ്ഥയും പിഴവുകളുമാണ് പുറത്തു വരുന്നത്. കോച്ചിംഗ് സെൻ്ററുകളും ചില അദ്ധ്യാപകരും രക്ഷിതാക്കളും രാഷ്ടീയ – ഉദ്യോഗസ്ഥ പ്രമുഖരുമുൾപ്പെട്ട വൻലോബി തന്നെ പരീക്ഷാ ക്രമക്കേടിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥി സംഘടനകൾ രാജ്യവ്യാപക സമരം നടത്തി വരികയാണ്.
പുതിയ നിയമം പ്രാബല്യത്തിൽ
പരീക്ഷാ ക്രമക്കേട് തടയാനുള്ള പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ വിഞ്ജാപനം. ക്രമക്കേടുകൾക്ക് 10 വർഷം തടവും 1 കോടി രൂപ പിഴയുമാണ് ശിക്ഷ. കോച്ചിംഗ് സെൻ്ററുകളുടെയും സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കുകയും സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്യും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ നിയമം പാർലമെൻറ് പാസ്സാക്കിയത്.