
സിഐഎസ്എഫിൽ കോൺസ്റ്റബിളാകാം; അപേക്ഷ ക്ഷണിച്ചു
- 1124 ഒഴിവുകൾ
ന്യൂ ഡൽഹി :കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ‌് (സി ഐഎസ്എഫ്)ൽ ജോലി നേടാൻ അവസരം. കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ ഡ്രൈവർ- കം-പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) തസ്തികകളിലാണ് നിയമനം. ആകെ 1124 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. താൽപര്യമുള്ളവർ മാർച്ച് 4 വരെ ഓൺലൈൻ അപേക്ഷ നൽകുക.സി ഐഎസ്എഫിൽ ജോലി നേടാൻ അവസരം. കോൺസ്റ്റബിൾ/ ഡ്രൈവർ, കോൺസ്റ്റബിൾ/ ഡ്രൈവർ- കം- പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) റിക്രൂട്ട്മെന്റ്. ആകെ 1124 ഒഴിവുകൾ.
കോൺസ്റ്റബിൾ/ ഡ്രൈവർ = 845 ഒഴിവുകൾ.
കോൺസ്റ്റബിൾ/ ഡ്രൈവർ- കം- പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) = 279 ഒഴിവുകൾ.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 രൂപ മുതൽ 69,100 രൂപ വരെ ശമ്പളമായി ലഭിക്കും.പ്രായപരിധി
21 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത
കോൺസ്റ്റബിൾ/ ഡ്രൈവർ
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ വിജയം. ഉദ്യോഗാർഥികൾക്ക് ഹെവി അല്ലെങ്കിൽ ട്രാൻസ്പോർട്ട് വെഹിക്കിൾ ലൈസൻസ് വേണം. കൂടെ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസും വേണം.
കോൺസ്റ്റബിൾ/ ഡ്രൈവർ- കം- പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ)
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഉദ്യോഗാർഥികൾക്ക് ഹെവി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് വേണം.
അപേക്ഷ ഫീസ്അപേക്ഷ
താൽപര്യമുള്ളവർ കേന്ദ്ര പ്രതിരോധ സേനയായ സി ഐഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷിക്കാം.