
സിഗരറ്റ് വലിക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും
- സിഗരറ്റിൻ്റെയും മറ്റു പുകയില ഉത്പ്പന്നങ്ങളുടെയും എക്സൈസ് ഡ്യൂട്ടി ഉയർത്തും.
ന്യൂഡൽഹി:കേന്ദ്ര സർക്കാറിന്റെ എക്സൈസ് ഭേദഗതി ബിൽ പ്രകാരം, എക്സൈസ് ഡ്യൂട്ടി വർധിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതോടെ ഇനി മുതൽ സിഗരറ്റിന് വലിയ വില നൽകേണ്ടി വരും. പാർലമെൻ്റ് പാസാക്കിയ കേന്ദ്ര എക്സസൈസ് ഭേദഗതി ബിൽ 2025 പ്രകാരം സിഗരറ്റിൻ്റെയും മറ്റു പുകയില ഉത്പ്പന്നങ്ങളുടെയും എക്സൈസ് ഡ്യൂട്ടി ഉയർത്തും.

മാർച്ചിൽ നഷ്ടപരിഹാര സെസ് അവസാനിച്ചതിനുശേഷം നികുതി വർധനവ് സംരക്ഷിക്കുന്നതിനായി പുകയിലയ്ക്കും പുകയില ഉൽപ്പന്നങ്ങൾക്കും എക്സൈസ് തീരുവ വർദ്ധിപ്പിക്കുന്നതിനാണ് ബിൽ അവതരിപ്പിച്ചത്. നിലവിൽ അഞ്ച് ശതമാനം മൂല്യവർധിത നഷ്ടപരിഹാര സെസും മറ്റു സെസുകളും സഹിതം 2,076 രൂപ മുതൽ 3,668 രൂപ വരെയാണ് 1000 സിക്ക് സിഗരറ്റുകൾക്ക് നികുതി. ഇവ നീളം അനുസരിച്ച് വ്യത്യാസപ്പെടും. ജിഎസ്ടിക്ക് മുകളിലാണ് ഈ നികുതി. നഷ്ടപരിഹാര സെസ് അവസാനിച്ചാൽ പുകയില ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം ജിഎസ്ടിയും പുതുക്കിയ എക്സൈസ് ഡ്യൂട്ടിയുമാണ് ബാധകമാകുക.
