
സിദ്ദിഖിനെ വിട്ടയച്ചു
- വാട്സ്ആപ് രേഖകൾ ആവശ്യപ്പെട്ടു
കൊച്ചി :ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ നടൻ സിദ്ദിഖിനെ വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു.രണ്ടര മണിക്കൂറിന് ശേഷമാണ് സിദ്ദിഖ് മടങ്ങിയത്.
എന്നാൽ ഇന്ന് വിശദമായ ചോദ്യം ചെയ്യൽ നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ചില രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ഹാജരാക്കിയില്ല. അക്കാര്യങ്ങൾ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്ന് വിശദീകരണം. ഈ മാസം 12ന് സിദ്ദിഖ് വീണ്ടും ഹാജരാകണം.
CATEGORIES News