
സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
- നിലവിൽ ഇടക്കാല മുൻകൂർ ജാമ്യത്തിലാണ് സിദ്ദിഖ്
ദില്ലി: നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് ഇന്നത്തേക്ക് കേസ് മാറ്റിയത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സർക്കാർ വാദത്തിന് അഭിഭാഷകൻ ഇന്ന് കോടതിയിൽ മറുപടി നൽകും.സർക്കാർ വാദം സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് . കേസിലെ പരാതിക്കാരിയും ജാമ്യാപേക്ഷയെ എതിർക്കും.സിദ്ദിഖ് നിലവിൽ ഇടക്കാല മുൻകൂർ ജാമ്യത്തിലാണ്.

CATEGORIES News