
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല; പ്രത്യേക അന്വേഷണസംഘം
- ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും പൊലീസ് ആവശ്യപ്പെട്ട മൊബൈൽ അടക്കം രേഖകൾ ഹാജരാക്കിയില്ല
കൊച്ചി : ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിനെതിരെ ആരോപണവുമായി പ്രത്യേക അന്വേഷണസംഘം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് ചോദ്യംചെയ്യലിന് ഹാജരായെങ്കിലും പൊലീസ് ആവശ്യപ്പെട്ട മൊബൈൽ അടക്കം രേഖകൾ ഹാജരാക്കിയില്ല. ഇതോടെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു. വിവരം സുപ്രീംകോടതിയിൽ റിപ്പോർട്ട് ചെയ്യാനാണ് പൊലീസിന്റെ നീക്കം.

ആദ്യവട്ടം ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ തന്നെ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ സിദ്ദിഖ് പൂർണമായും നിഷേധിച്ചിരുന്നു. മാസ്കറ്റ് ഹോട്ടലിൽ പരാതിക്കാരിയെ കണ്ടിട്ടില്ല. ഒരേയൊരു തവണയാണ് കണ്ടത് . അത് തിരുവനന്തപുരം നിള തിയേറ്ററിൽ പ്രിവ്യു ഷോയ്ക്ക് ഇടയിലാണെന്നുമായിരുന്നു സിദ്ദിഖിന്റെ മറുപടി
CATEGORIES News