
സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി
- തിരുവനന്തപുരത്തെ കമ്മിഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്
തിരുവനന്തപുരം: പീഡനപരാതിയിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരത്തെ കമ്മിഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്.
തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് അവസരം വാഗ്ദ്‌ധാനം ചെയ്ത് സിദ്ധിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചില സാഹചര്യത്തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി സിദ്ധിഖ് ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി ഹർജി തള്ളി.
CATEGORIES News