സിദ്ദീഖിന് തിരിച്ചടി; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

സിദ്ദീഖിന് തിരിച്ചടി; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

  • മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉൾപ്പെടെ സിദ്ദീഖ് നേരിടേണ്ടി വരും

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദീഖിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദീഖിന്റെ ആവശ്യം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉൾപ്പെടെ സിദ്ദീഖ് നേരിടേണ്ടി വരും .

പരാതിക്കാരി ബലാത്സംഗം മുൻപ് ഉന്നയിച്ചിട്ടില്ലെന്നും അടിസ്ഥാനമില്ലാത്തതുമാണ് പരാതി എന്ന് ഹർജിക്കാരനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ള വാദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )