
സിനിമയിലെ റോളുകൾ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നത് ആകരുത്- വനിത കമ്മീഷൻ
- ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്
കൊച്ചി: സിനിമകൾ ചിത്രീകരിക്കുമ്പോൾ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിക്ക് മുന്നിൽ ഒരു അധിക രേഖയായാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ സിനിമ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, സിനിമയിൽ സ്ത്രീകളെ പോസിറ്റീവായി ചിത്രീകരിക്കണമെന്ന് നിർദേശം വെച്ചിരുന്നു. ഇതിന് കൂടുതൽ വിശാലമായ നിർവചനം നൽകുന്നതാണ് വനിത കമ്മീഷൻ റിപ്പോർട്ട്.
CATEGORIES News