സിനിമയിലെ ലഹരി ഉപയോഗം; സെൻസർ ബോർഡിനെതിരെ തുറന്നടിച്ച് നടി രഞ്ജിനി

സിനിമയിലെ ലഹരി ഉപയോഗം; സെൻസർ ബോർഡിനെതിരെ തുറന്നടിച്ച് നടി രഞ്ജിനി

  • സെൻസർ ബോർഡിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലായെന്നും രഞ്ജിനി പറഞ്ഞു

കൊച്ചി:സിനിമയിലെ ലഹരി ഉപയോഗത്തിൽ സെൻസർ ബോർഡിനെതിരെ തുറന്നടിച്ച് നടി രഞ്ജിനി. സെൻസർ ബോർഡ് ഉറക്കത്തിലാണോയെന്നും മാർക്കോ, ആർഡിഎക്സ് പോലുള്ള ചിത്രങ്ങൾക്ക് സെൻസർ ബോർഡ് എങ്ങനെ അനുമതി കൊടുത്തുവെന്നും രഞ്ജിനി ചോദിച്ചു.

സെൻസർ ബോർഡിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലായെന്നും രഞ്ജിനി പറഞ്ഞു . വയലൻസുകൾക്കും ലഹരിക്കും അമിത പ്രാധാന്യം നൽകുന്ന ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു നടിയുടെ വിമർശനം. ഇത്തരം സിനിമകൾക്ക് അനുമതി നൽകുന്ന സെൻസർ ബോർഡിനെതിരെ രംഗത്ത് വന്ന രഞ്ജിനി സംസ്ഥാനതലത്തിൽ സെൻസർ ബോർഡ് രൂപീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. പുതിയകാല സംവിധായകർ സാമൂഹ്യ പ്രതിബദ്ധത കാണിക്കണമെന്നും രഞ്ജിനി അറിയിച്ചു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )