സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല – മമ്മൂട്ടി

സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല – മമ്മൂട്ടി

  • അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമയെന്നും തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ താരം പ്രതികരിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങളിൽ
പ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല.
അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമയെന്നും തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ താരം പ്രതികരിച്ചു.

‘ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ.’ – മമ്മൂട്ടി കുറിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )