സിനിമാ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

  • തല്ലുമാല, ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ തുടങ്ങി നിരവധി മലയാള സിനിമകളുടെ എഡിറ്റർ ആയിരുന്നു

കൊച്ചി:പ്രശസ്‌ത സിനിമാ എഡിറ്റർ നിഷാദ് യൂസഫ് (43)നെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തല്ലുമാല, ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ തുടങ്ങി നിരവധി മലയാള സിനിമകളുടെ എഡിറ്റർ ആയിരുന്നു. പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവയാണ് .തല്ലുമാല ചിത്രത്തിന്റെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )