
സിനിമ താരങ്ങൾക്ക് പ്രത്യേക പരിഗണനയില്ല; തിയറ്റർ അപകടത്തിൽ തെലങ്കാന സർക്കാർ
- സിനിമ താരങ്ങൾ തിയറ്ററിലേക്ക് വരുന്നതും പ്രത്യേക ഷോകളും ഒഴിവാക്കണമെന്ന് മന്ത്രി വെങ്കട്ട് റെഡ്ഡി
ഹൈദരാബാദ്: പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ താരങ്ങളുടെ തിയറ്റർ സന്ദർശനത്തിന് നിയന്ത്രണമെർപ്പെടുത്തി തെലങ്കാന സർക്കാർ. സിനിമ താരങ്ങൾ തിയറ്ററിലേക്ക് വരുന്നതും പ്രത്യേക ഷോകളും ഒഴിവാക്കണമെന്ന് മന്ത്രി വെങ്കട്ട് റെഡ്ഡി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സംഭവത്തിൽ അല്ലു അർജുനെ രൂക്ഷമായി വിമർശിച്ചിരുന്നു.സിനിമ താരങ്ങൾക്ക് പ്രത്യേക പരിഗണനയില്ലെന്നും ജനങ്ങളുടെ ജീവനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.
CATEGORIES News