
സിപിഎം കളത്തിലിറക്കുന്നത് പൊതുസ്വതന്ത്രനെയോ
- ജനീകയത കണക്കിലെടുത്താണ് ഷിനാസ് ബാബുവിനെ സിപിഎം പരിഗണിക്കുന്നത്.
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം നടത്തുന്നതായി വിവരം. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ സിപിഎം പരിഗണിച്ചേക്കും. ഷിനാസുമായി എൽഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മത്സരിക്കുന്നതിൽ ഷിനാസിന് എതിർപ്പില്ലെന്നും സൂചനയുണ്ട്. ആദിവാസി മേഖലയിൽ ഉൾപ്പെടെ സാമൂഹിക പ്രവർത്തനത്തിൽ സജീവമാണ് ഷിനാസ്. ജനീകയത കണക്കിലെടുത്താണ് ഷിനാസ് ബാബുവിനെ സിപിഎം പരിഗണിക്കുന്നത്.
ഇന്ത്യൻ മുൻ ഫുട്ബോൾ താരം യു.ഷറഫലി, ജില്ലാ പഞ്ചായത്തംഗം ഷെറോണ, തോമസ് മാത്യു എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ നാളെ സെക്രട്ടേറിയറ്റ് ചേരാനിരിക്കെ ഷിനാസ് ബാബുവിൻ്റെ പേരിലേക്ക് അന്തിമമായി എത്തിയെന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസം തന്നെ സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.