
സിപിഐഎം നേതാവ് അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല
- പാർട്ടി നേതൃത്വത്തിന്റെ്റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാൻ ഷുക്കൂറെത്തി
പാലക്കാട്: സിപിഐഎം നേതാവ് അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല. നേതാക്കൾ ഷുക്കൂറിനെ കണ്ട് അനുയിപ്പിച്ചു. സിപിഐഎം മുതിർന്ന നേതാക്കൾ അബ്‌ദുൾ ഷുക്കൂറുമായി ചർച്ച നടത്തി പ്രശ്‌നങ്ങൾ പരിഹരിച്ചെന്നാണ് സൂചന. തുടർന്ന് മണ്ഡലം കൺവെൻഷൻ നടക്കുന്ന വേദിയിൽ ഷുക്കൂർ നേതാക്കൾക്കൊപ്പമെത്തി.
അതേസമയം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്‌ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചു. ‘സിപിഐഎമ്മിൽ പൊട്ടിത്തെറിയെന്ന് വാർത്ത നൽകിയതിൽ ലജ്ജിച്ച് തലത്താഴ്ത്തുക. രാവിലെ മുതൽ ഇപ്പോഴും ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നത് പോലെ ഷുക്കൂറിന്റെ വീട്ടിന് മുന്നിൽ കാത്ത് നിന്നവർ ലജ്ജിച്ച് തലത്താഴ്ത്തുക’, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
CATEGORIES News
