സിപിഐയുടെ സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ

സിപിഐയുടെ സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ

  • മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും.

ആലപ്പുഴ: സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 39 ക്ഷണിതാക്കൾ അടക്കം 528 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെട്ട ദീപശിഖ പ്രയാണം സമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ എത്തുമ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ദീപശിഖ ഏറ്റുവാങ്ങും.

വൈകിട്ട് അഞ്ചിന് ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിൻ്റെയും ഭാവി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും. സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനങ്ങളും സർക്കാരിന്റെ വിലയിരുത്തലും
സമ്മേളനത്തിൽ ഉണ്ടാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )